Pages

Thursday 28 June 2012

താന്‍ ആരുവാ ???


 

 
" അല്ലാ എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ , താന്‍ ആരുവാ ??? "

" താളവട്ടം " എന്ന സിനിമയിലെ ഈ ഡയലോഗ് കേള്‍ക്കാത്തവര്‍ ആരും കാണില്ല ... കുറച്ചു ദിവസമായി ചിലരോട് ഇങ്ങനെ ഒക്കെ ഒന്ന് ചോദിക്കണം എന്ന് കരുതുന്നു ... അല്ല എന്തോന്നാ ഇത് ? ഇങ്ങനെ ഒക്കെ അല്ലാതെ ഇനി എങ്ങനെ ഞാന്‍  പെരുമാറണം എന്ന് ഒന്ന് പറഞ്ഞു താ... എന്റെ അഭിപ്രായത്തില്‍ എല്ലാര്‍ക്കും ഉണ്ട് ഓരോ കുഴപ്പങ്ങള്‍ .. എന്നും പറഞ്ഞു ഞാന്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ എപ്പോഴും പറഞ്ഞോണ്ടിരുന്നാല്‍ പിന്നെ എനിക്ക് ദേഷ്യം വരില്ലേ ??? എത്ര വട്ടം കടിച്ചു പിടിച്ചു ഇരുന്നിട്ടാണ് തിരിച്ചു പറഞ്ഞതെന്ന് അറിയാമോ? എനിക്ക് നടന്ന കാര്യങ്ങള്‍ എല്ലാം ഓര്‍ത്തു വെച്ച് ഇടയ്ക്കിടയ്ക്ക് കുത്തി പറയാന്‍ ഒന്നും അറിയില്ല ... ഇനി ഒട്ടു അങ്ങനെ ചെയ്യാനും പോകുന്നില്ല..പറഞ്ഞു കഴിഞ്ഞപ്പോള്‍ ദേഷ്യം കുറഞ്ഞു.. എന്ന് വെച്ച് ഇത് ഒരു സ്ഥിരം പരിപാടി ആക്കാനും എനിക്ക് താല്പര്യം ഇല്ല . ഇങ്ങോട്ട് പെരുമാറുന്നത് പോലെ തിരിച്ചങ്ങോട്ടു പെരുമാറിയാല്‍ ഒരു പക്ഷെ ഒരിക്കലും ഇനി സംസാരിചെന്നു വരില്ല... സഹികെടുമ്പോള്‍ ഉള്ള കാര്യം ഞാന്‍ ഉള്ളത് പോലെ അങ്ങ് പറയും ...  ഓര്‍ത്തു വെക്കൂ , സഹികെടുമ്പോള്‍ മാത്രം.. നിങ്ങളില്‍ പാപികള്‍ അല്ലാത്തവര്‍ എന്നെ കല്ല്‌ എറിഞ്ഞു കൊള്ളട്ടെ !!! എനിക്ക് സന്തോഷമേയുള്ളൂ .. അങ്ങനെ അല്ലെങ്കില്‍ ഒരു പക്ഷെ ആ കല്ല്‌ ഒരു ബൂമറാങ്ങ് പോലെ തിരിച്ചു വരുമെന്ന് ഓര്‍ത്താല്‍ നന്ന്... ഇത്രയും മതി തല്‍ക്കാലം .. എനിക്ക് വേറെ പണിയുണ്ട് ...