നിഷ്കളങ്കതയ്ക്ക് അതിരുകൾ ഇല്ലത്രേ..
അത് കൊണ്ടാവും അമ്മയ്ക്ക് ദേഷ്യം വന്നപ്പോൾ ഒരു ചെറിയ അടി കൊടുത്തിട്ടും, അവളുടെ അടുത്തേക്ക് ആ കുഞ്ഞു വീണ്ടും വീണ്ടും ഓടി ചെല്ലുന്നതു..
എന്നാൽ അതിലേറെ നിഷ്കളങ്കമാണ് ഒരു അമ്മയുടെ മനസ്സ്..
കഞ്ഞിനു കൊടുത്ത ആ ഒരു അടി അത് എത്ര ചെറുതാണെങ്കിലും അവൾ അതേറ്റു വാങ്ങിയത് സ്വന്തം ഹൃദയത്തിലാണ്..
അത് കൊണ്ട് തന്നെയാകണം കുഞ്ഞിനോടൊപ്പം അവളും ഏങ്ങി കരഞ്ഞത് ..
രാത്രി ഉറങ്ങി കിടക്കുന്ന തന്റെ കുഞ്ഞിനെ നോക്കി അവളുടെ കണ്ണുകൾ വീണ്ടും ഈറനണിയുമ്പോൾ..
ആ രാത്രി പോലും വിടർന്ന കണ്ണുകളോടെ അവളെ നോക്കി നിൽക്കേ..
അത് വഴി കടന്നു പോയൊരു കുളിർ കാറ്റ് വീണ്ടും അതേറ്റു ചൊല്ലി..
അതേ!! നിഷ്കളങ്കതയ്ക്ക് അതിരുകൾ ഇല്ലാ..