Pages

Friday 1 March 2013

എന്റെ വാക്കുകള്‍



നിറയുന്നൊരീ മിഴികളില്‍ കാണുന്നു ഞാന്‍
തിളച്ചു മറിയുന്നൊരു മനസ്സിന്റെ ജല്‍പ്പനം

കടന്നു പോയൊരീ വഴികളില്‍ ഒക്കെയും 
കുപ്പിച്ചില്ലിന്‍ ചെറു കഷ്ണങ്ങള്‍ കാണ്‍ക നീ  

വേദന ഇതാ എന്റെ കാലുകള്‍ താണ്ടി 
കിതപ്പോടെ നില്‍ക്കുന്നു ഹൃദയം തുറക്കുവാന്‍ 

പിന്നെയെന്‍ കണ്മുന്‍പില്‍ കാഴ്ച്ചയിതൊന്നല്ലോ 
ചോരച്ചുകപ്പാര്‍ന്ന കാലടികളും പിന്നെ 

പിടയ്ക്കുമെന്‍  ഹൃദയഭിത്തിയില്‍ നിന്നിതാ
ഇറ്റിറ്റു വീഴുന്ന  ചുടു ചോരത്തുള്ളിയും !!!


9 comments:

  1. കണ്ണ് തുടയ്ക്കാനും
    കുപ്പി ചില്ലില്‍ ചവിട്ടാതെ നടക്കാനും
    ശ്രദ്ധിക്കുക :)

    ReplyDelete
  2. ഇവള്‍ക്ക് പ്രന്തനെന്നു ചിലരൊക്കെ പറയുന്നത് ഞാന്‍ കാണാനിടയായി .ഒരിക്കലും ഞാന്‍ പറയില്ല ഇവള്‍ക്ക് പ്രന്തനെന്നു.കാരണം എല്ലാ കലയിലും ഒരു കടുത്ത പ്രണയം ഉണ്ട് .അത് ചിലപ്പോള്‍ കാണുന്നവര്‍ക്ക് പ്രാന്തായി തോന്നാം. അവള്‍ എഴുതി തുടങ്ങട്ടെ.ഒന്ന് നല്ലത് പോലെ കരഞ്ഞു മനസ്സിലെ വിഷമങ്ങള്‍ ഇറക്കട്ടെ. കാത്തിരുന്ന് അവള്‍ക്കു അവസരം ഒരുക്കിക്കൊടുക്കുകയല്ലേ നമ്മള്‍ ചെയ്യേണ്ടത്.നമ്മള്‍ പഠിക്കുന്നതും പഠിച്ചുകൊണ്ടിരിക്കുന്നതും പടിക്കനിരിക്കുന്നതും എല്ലാം ഒരു പ്രന്തില്‍ നിന്നും ഉടലെടുത്തതാണ്. പ്രിയ സുഹൃത്തേ നീ തൂലിക ചാലിപ്പിക്കൂ. നിന്റെ വരികള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു...... കലക്ക് പ്രാന്ത് കൂടിയേ തീരൂ ......

    ReplyDelete