Pages

Friday 1 March 2013

തുടര്‍ക്കഥ




ഞാന്‍ വീണ്ടും എഴുതി തുടങ്ങുകയാണ് .. എന്തിനെന്നറിയില്ല ... എത്ര നാളേക്ക് എന്നും അറിയില്ല .. അവസാന ജീവശ്വാസവും എന്നെ വിട്ടകലുന്നതിനു  മുന്‍പ് എനിക്ക് എന്തൊക്കെയോ എഴുതി തീര്‍ക്കാന്‍ ഉള്ളത് പോലെ .. എന്റെ ഭ്രാന്തമായ തോന്നലുകള്‍ മാത്രമാകാം ഇത് ... കല്ലെറിയുന്ന പോലെ വാക്കുകള്‍  മുഖത്തേക്ക് വീണപ്പോള്‍  , "നിനക്ക് ഭ്രാന്താണ് .." എന്ന് പ്രിയപ്പെട്ടവന്‍  പറഞ്ഞപ്പോള്‍, ഞാന്‍ കരഞ്ഞു.. ഹൃദയം തകര്‍ന്നു കരഞ്ഞു .. അതിനു മാത്രമേ എനിക്ക് അപ്പോള്‍ കഴിഞ്ഞുള്ളൂ ... 

ശരിയാണ് ,നീ പറഞ്ഞത് പോലെ എനിക്ക് ഭ്രാന്തു തന്നെയാണ് .. അത് കൊണ്ടായിരിക്കാം എന്റെ മനസ്സ് ചവിട്ടി അരയ്ക്കപ്പെട്ടിട്ടും , എന്റെ അഭിമാനവും കണ്ണുനീരും വില കുറഞ്ഞ ഏതോ പാഴ്വസ്തു പോലെ നീ കളിയായി എടുത്തപ്പോഴും നിന്നോട് ഞാന്‍ വീണ്ടും ഇഷ്ട്ത്തോടെ സംസാരിച്ചത്.. പലപ്പോഴും പലതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കാനേ ഞാനും ശ്രമിച്ചിരുന്നുള്ളൂ  .. എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്റെ വാക്കുകളെ അംഗീകരിക്കുന്നു ... 

മനസ്സിന്റെ ഭ്രാന്തു ഒരിക്കലും മരിക്കുന്നില്ല.. എനിക്ക് ആരുടേയും ജീവിതത്തിന്റെ പരാജയം ആകേണ്ട, മറിച്ച് എന്റെ അവസാനം എന്നാണോ അതുവരെ ഒരു ഭ്രാന്തിയായി കഴിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... അതിനും എനിക്ക്  കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ ഞാനല്ലാതെ ആയിപ്പോകും .. ഒരിക്കല്‍ നിന്റെ വാക്കുകള്‍ പൊള്ളയാണ്‌ എന്ന് ഞാന്‍ പറഞ്ഞിരുന്നു ... പക്ഷെ ആ പൊള്ളയായ വാക്കുകള്‍ക്ക് ഉള്ളിലും സത്യങ്ങള്‍ ഉണ്ടെന്നു ഇന്ന് ഞാന്‍ മനസിലാക്കുന്നു .. ഓരോ നിമിഷവും എന്നെ കടന്നു പോകുന്നവരോട് ഒരു വാക്ക് , 

" മറക്കില്ല ഒരിക്കലും, ഒരു നാളും നിന്നെ 
മരണം ഒരു പക്ഷെ വേര്‍പിരിക്കുമെന്നാകിലും ! " 

പ്രിയപ്പെട്ട സരോവരമേ, എന്റെ ഹൃദയം മുറിഞ്ഞിരിക്കുകയാണ് .. അതില്‍ നിന്നും രക്തം കിനിയുന്നത് നീ കാണുന്നില്ലേ ? നിനക്ക് നോവുകള്‍ മാത്രം തരാനേ എനിക്ക് ഇപ്പോള്‍ ആകുന്നുള്ളൂ..  കഴിയുമെങ്കില്‍ എന്നോട് ക്ഷമിക്കുക .... 

4 comments:

  1. എഴുതാന്‍ വേണ്ടി മറക്കുക
    മറക്കാന്‍ വേണ്ടി എഴുതുക

    ReplyDelete
  2. Ah vakkukalila vadana nanne manacelagunundu............
    vakkukal kannuneerae poreyatta, ah oro tulle kannuneerum nenta hridayatil oro tulle kuler mazhayae veenadenta neerunna kanaina shandamakkataaaaaaaaaaa..........

    ReplyDelete
  3. എങ്കിലും ജീവിച്ചു തീര്ത്തല്ലേ, മതിയാകു!!! നടക്കാൻ വഴി ഒരുപാടു ബാക്കിയുണ്ടല്ലോ.....!!!
    "...........ജീവിക്കണം മരണം ദയകാണിക്കും വരെ............." എന്ന് എൻറെ ഒരു ചങ്ങാതി അവൻറെ ഡയറിയിൽ എഴുതിവെച്ചുകണ്ടിട്ടുണ്ട്!!!

    ഞാനും എഴുതി തുടങ്ങിയത് ഇതുപോലെ ഒരു നിമിഷത്തിൽ നിന്നാണ്!!!

    കാണാമറയത് നിന്നൊരു സുഹ്രത്ത്!! :)

    ReplyDelete